Friday, July 27, 2012

റിമോട്ട് ഡെസ്ക്ടോപ്പ് വെബ്സൈറ്റ്....... (www.join.me)

ഞാന്‍ ഇന്ന് നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത് ഒരു റിമോട്ട് ഡെസ്ക്ടോപ്പ് വെബ്സൈറ്റ് ആണ്....www.join.me ...ഇത് മറ്റു സോഫ്റ്റ്‌വെയറുകളെക്കാള്‍ (Team viewer , Ammyy ) ലളിലതും ഉപയോഗപ്രദവും ആണ് എന്നാണു എനിക്ക് തോന്നുന്നത്...കാരണം ഇതൊരു വെബ്സൈറ്റ് ആയതുകൊണ്ട് തന്നെ...!!
.
ഇനി റിമോട്ട് ഡെസ്ക്ടോപ്പ് എന്താണന്നു അറിയാത്തവര്‍ക്ക് വേണ്ടി , ഒരു കമ്പ്യൂട്ടറില്‍ നിന്ന് മറ്റു കമ്പ്യൂട്ടര്‍ നെ വീക്ഷിക്കാനും , അല്ലങ്കില്‍ നമ്മുടെ കമ്പ്യൂട്ടറില്‍ നിന്ന് മറ്റുള്ള കമ്പ്യൂട്ടര്‍ നന്നാക്കാനും / നിയന്ത്രിക്കാനും കഴിയുന്ന സംവിധാനത്തെയാണ് റിമോട്ട് ഡെസ്ക്ടോപ്പ് എന്ന് പറയുന്നത് ...
.
സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...!!!
ഇതുപോലെ സൈറ്റ് ഓപ്പണ്‍ ആകും....!!!

.
ഏത് കമ്പ്യൂട്ടറിനെയാണോ നമുക്ക് അക്സെസ്സ് ചെയ്യേണ്ടത് ആ കമ്പ്യൂട്ടറില്‍ share (1) എന്നതില്‍ ക്ലിക്ക് ചെയ്യുക.....അപ്പോള്‍ ഒരു സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ആകും...
.
അതിനെ ടെസ്ക്ടോപില്‍ സേവ് ചെയ്യുക...
അപ്പോള്‍ ടെസ്ക്ടോപില്‍ ഇതുപോലെ ഒരു ഫയല്‍ പ്രത്യക്ഷമാകും...!!
.

.
ഇതിനെ ഡബിള്‍ ക്ലിക്ക് ചെയ്തു റണ്‍ ചെയ്യിക്കുക...അപ്പോള്‍ ചെറിയ ഒരു വിന്‍ഡോ ഓപ്പണ്‍ ആയി വരും..ദാ ഇതുപോലെ....!!!!
.

.
പത്തു സെകണ്ടിനുള്ളില്‍ ചിത്രത്തില്‍ കാണുന്നത് പോലെ (join.me/733-253-977) ഒരു നമ്പര്‍ കാണിക്കും....ഇതില്‍ 733-253-977 എന്നതാണ് നമ്മുടെ ID ....ഇത് ഓരോ പ്രാവശ്യം ലോഗിന്‍ ചെയ്യുമ്പോഴും വ്യത്യസ്തമായിരിക്കും.....!!!
ഏത് കമ്പ്യൂട്ടറില്‍ നിന്നാണോ അക്സെസ്സ് ചെയ്യേണ്ടത് ആ കമ്പ്യൂട്ടറില്‍ ഈ ID (733-253-977) ജോയിന്‍ ചെയ്യുക....ചിത്രത്തില്‍ കാണുന്നത് പോലെ..!!
.

.
ഇപ്പോള്‍ മറു സൈഡിലെ കമ്പ്യൂട്ടറിന്റെ ഡെസ്ക്ടോപ്പ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ കാണാന്‍ കഴിയും....അതിനെ കണ്ട്രോള്‍ ചെയ്യണമെങ്കില്‍ മൌസില്‍ ക്ലിക്കി allow ചെയ്യുക..
.

.
അപ്പോള്‍ മൌസില്‍ ഒരു മാര്‍ക്കു വരും....
.

.
നിങ്ങള്ക്ക് വേണമെങ്കില്‍ ഇതുവഴി ചാറ്റ് ചെയ്യാം....!!!
.

.
ഷെയര്‍ തല്‍ക്കാലത്തേക്ക് സ്റ്റോപ്പ്‌ ചെയ്യണമെങ്കില്‍ ഇവിടെ ക്ലിക്കിക്കോ....!!!
.

.
ഒരേ സമയം ഒന്നിലധികം പേര്‍ക്ക് റിമോട്ട് അക്സെസ്സ് ചെയ്യാം....(ഇത് ഞാന്‍ ചെയ്തു നോക്കിയിട്ടില്ല )...എത്രപേര്‍ view ചെയ്യുന്നുണ്ട് എന്നറിയാം ഇവിടെ നോക്കുക...!!!
.

.
വര്‍ക്കെല്ലാം കഴിഞ്ഞു ക്ലോസ് ചെയ്യുമ്പോള്‍ ഈ സോഫ്റ്റ്‌വെയര്‍ ടെസ്ക്ടോപില്‍ തന്നെ സൂക്ഷിക്കണമോ എന്ന് ചോദിക്കും...!!!
.

.
ഈ ബോക്സ്‌ ടിക്ക് ഇട്ടിരുന്നാല്‍ join.me യുടെ ഒരു ഷോര്‍ട്ട് കട്ട്‌ ടെസ്കുടോപില്‍ വരും....
.

.
ഇനി സൈറ്റില്‍ പോവുകയോ സോഫ്റ്റ്‌വെയര്‍ ലോഡ് ചെയ്യുകയോ ഒന്നും വേണ്ട...ഈ ഷോര്‍ട്ട് കട്ട്‌ റണ്‍ ചെയ്താല്‍ മതി.....!!!
.
ഇത് മുന്പ് ഉപയോഗിചിട്ടുള്ളവര്‍ ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും അറിയിക്കുക....ഇതിനെക്കാള്‍ നല്ല സോഫ്റ്റ്‌വെയറുകളും വെബ്സിടുകളും ഉണ്ടാകും....അതും ഇവിടെ പങ്കു വെക്കാന്‍ ശ്രമിക്കുക...!!!
.
മുമ്പ് സലാമിക്ക പോസ്ടിയ Ammyy എന്നാ റിമോട്ട് ഡെസ്ക്ടോപ്പ് സോഫ്റ്റ്‌വെയറിനെ ക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...!!!

2 comments:

  1. അമ്മി കൊള്ളാം ...... ശീലം ടീം വിവര്‍ ആയത് കാരണം തല്‍ക്കാലം പരീക്ഷണത്തിനു മുതിരുന്നില്ല ... ആശംസകള്‍ നന്ദി

    ReplyDelete
    Replies
    1. അഭിപ്രായം അറിയിച്ചതിനു നന്ദി ...!!!

      Delete