Saturday, February 23, 2013

വെള്ളത്തില്‍ വരയ്ക്കാനായി ഇതാ ഒരു ഇത്തിരിക്കുഞ്ഞന്‍...( Visual Watermark )

സുഹൃത്തില്‍ ടിപ്പ് ഇടുന്ന എല്ലാവരോടും മുതലാളി പറയുന്നുണ്ട് സുഹൃത്തിന്റെ നാമം ഫോടോകളില്‍ വാട്ടര്‍ മാര്‍ക്ക്‌ ചെയ്യണം എന്ന് ....കാരണം ഇവിടുത്തെ പല ടിപ്പുകളും ചിലവിരുതന്മാര്‍ അടിച്ചു മാറ്റി മറ്റു പല സൈടുകളിലും തന്റെനെന്ന വ്യാജേന പോസ്റ്റു ചെയ്യാറുണ്ട്...ഇത് ഒഴിവാക്കേണ്ടത് നമ്മുടെ ആവശ്യമാണ്‌....എങ്കിലും പലരും ഇത് ചെയ്യാറില്ല....കാരണം ചിലപ്പോള്‍ ഫോടോഷോപോ , വാട്ടര്‍ മാര്‍ക്ക്‌ ചെയ്യാനുള്ള സോഫ്റ്റ്‌വെയറോ ഇല്ലാതതാകാം...അല്ലേല്‍ അറിവില്ലാതതുകൊണ്ടാകം .....ഫോട്ടോഷോപ്പില്‍ എങ്ങനെ വാട്ടര്‍മാര്‍ക്ക്‌ ചെയ്യാം എന്ന് പഠിക്കണേല്‍ ഇവിടെ ക്ലിക്ക്‌ ചെയ്യൂ...!!!
.
ഇന്ന് ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത് വാട്ടര്‍ മാര്‍ക്ക് ചെയുന്നതിനു വേണ്ടിയുള്ള ഒരു സോഫ്റ്റ്‌വെയര്‍ ആണ് ......ഇവനെ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യൂ ...!!...ഇന്‍സ്റ്റോള്‍ ചെയ്തു ഓപ്പണ്‍ ആക്കുക
.

add എന്നതില്‍ ക്ലിക്ക്‌ ചെയ്തു വാട്ടര്‍ മാര്‍ക്ക്‌ ചെയ്യേണ്ട ഫോട്ടോയെ ലോഡ്‌ ചെയ്യുക .!!
.

New watermark എന്നത് സെലക്റ്റ്‌ ചെയ്യുക...!!!
.

പിക്ചര്‍, ടെക്സ്റ്റ്‌ എന്നിവ വാട്ടര്‍ മാര്‍ക്ക്‌ ആയി കൊടുക്കാവുന്നതാണ്....ടെക്സ്റ്റ്‌ ആഡ് ചെയ്യാന്‍ add text എന്നത് സെലക്ട്‌ ചെയ്യൂ....!!!
.

Text എന്നാ ഭാഗത്ത്‌ എന്താണ് ചേര്‍ക്കേണ്ടത് എന്നത് എഴുതുക....അതിന്റെ വലിപ്പവും ഒപസിട്ടിയും ഒക്കെ ഇവിടെ നിയന്ത്രിക്കാന്‍ ആകും...ഇനി OK കൊടുക്കുക !!!
.

Apply changes എന്നതില്‍ ക്ലിക്ക് ചെയ്യൂ...!!
.

ഇനി സേവ് ചെയ്യാനായി watermark ----> format settings എടുത്തു ഏതു ഫോര്‍മാറ്റ്‌ വേണമെന്ന് സെലക്ട്‌ ചെയ്തു OK കൊടുക്കുക...പരിപാടി കഴിഞ്ഞു....ദാ നോക്കൂ....എന്തെളുപ്പം അല്ലെ..!!!
.

ഇവന്‍ ട്രയല്‍ വേര്‍ഷന്‍ ആണ് ...ഫുള്‍ വേര്‍ഷന്‍ വേണം എന്നുള്ളവര്‍ എനിക്ക് കത്തോ സ്ക്രപോ ഇടുക...!!!
.
ഇനി നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പോരട്ടെ..ഒപ്പം ലൈകും...!!!
എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു...!!!

No comments:

Post a Comment