Saturday, December 28, 2013

64 ബിറ്റ് OS ഉള്ളവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഇമേജ് പ്രിന്‍റര്‍ സോഫ്റ്റ്‌വെയര്‍


 എന്താണ് ഈ വിരുതന്റെ ഉപയോഗം...??
"സുഹൃത്തില്‍ വരുന്ന ലേഘനങ്ങളൊക്കെ സൂക്ഷിച്ച് വച്ച് ഒരു ബുക്ക് ഉണ്ടാക്കണമെന്ന ആഗ്രഹം എനിക്കുണ്ട്,പക്ഷേ എന്തു ചെയ്യാം പ്രിന്റ് ചെയ്യാന്‍ എന്റെ കയ്യില്‍ പ്രിന്റര്‍ ഇല്ല, ഒരു പക്ഷേ നാളെ ഈ കമ്പ്യൂട്ടര്‍ ടിപ്പുകള്‍ ഇടുന്നവര്‍ അവരുടെ പ്രൊഫൈലും ചര്‍ച്ചയും ഒക്കെ ഡിലീറ്റ് ചെയ്ത് പോയാല്‍ നമ്മള്‍ക്ക് ആ പഴയ അറിവുകള്‍ എങ്ങിനെ കിട്ടും ? ശരിയല്ലേ? എന്റെ ചോദ്യം.. ഉത്തരവും ഞാന്‍ തരാം,നമുക്കീ ലേഘനങ്ങള്‍ എല്ലാം ചിത്രങ്ങള്‍ ആക്കി സേവ് ചെയ്തു വച്ചാല്‍ ആ ചിത്രം എപ്പോള്‍ വേണമെങ്കിലും നെറ്റ് ഇല്ലാത്തപ്പോളും അത് വായിക്കാനും പ്രിന്റ് അടിക്കണമെങ്കില്‍ അതിനും പറ്റുമല്ലോ..അപ്പോ ഞാന്‍ തരുന്ന ഈ കുഞ്ഞി സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ ഏതു വെബ് സൈറ്റും പ്രിന്റ് അടിക്കാന്‍ പറ്റും, "
സോഫ്റ്റ്‌വെയര്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഡൌണ്‍ലോഡ് എന്നതില്‍ ക്ലിക്കി സോഫ്റ്റ്‌വെയര്‍ ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുക....!!!
ഇനി പ്രിന്റ്‌ ചെയ്യാനുള്ള പേജ് എടുത്തതിനു ശേഷം Ctrl+P എന്നമര്‍ത്തിയാല്‍ പ്രിന്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍ വരും.

ഇതില്‍ പ്രിന്‍റര്‍ നെയിം ഫ്രീ ഇമേജ് പ്രിന്‍റര്‍ എന്നത് സെലക്ട്‌ OK ചെയ്യുക.

പേജ് ഇമേജ് പ്രിന്‍റര്‍ സോഫ്റ്റ്‌വെയറിലേക്ക് ലോഡ് ആയതായി കാണാം.
സേവ് ചെയ്യാനായി export to എന്നത് ക്ലിക്ക് ചെയ്യൂ...!!!

എന്തൊക്കെ ഐറ്റംസ് ആണ് ഉള്ളതെന്ന് നോക്കിയേ....!!
ഇതില്‍ ഇമേജ് എടുത്തു നോക്കൂ

ഏത് ഫോര്‍മാറ്റ്‌ വേണമെന്ന് സെലക്ട്‌ ചെയ്തു ok കൊടുത്താല്‍ എവിടെ സേവ് ചെയ്യണം എന്ന് ചോദിക്കും....അതുകൂടി പറഞ്ഞുകൊടുത്താല്‍ സംഗതി ഓക്കേ....!!!

No comments:

Post a Comment