Friday, January 31, 2014

ഗൂഗിൾ പ്ലെയിലെ സോഫ്റ്റ്‌വെയറുകൾ കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യാം.....!!!

പ്രിയ സുഹൃത്തുക്കളെ ,
ഗൂഗിൾ പ്ലെയിലെ സോഫ്റ്റ്‌വെയറുകൾ കമ്പ്യൂട്ടർ വഴി ഡൌണ്‍ലോഡ് ചെയ്താൽ മൊബൈലിലെ നെറ്റ് ഉപയോഗം ഒരു പരിധിവരെ കുറക്കാൻ കഴിയും അല്ലെ....പ്രത്യേകിച്ച് ഗെയിം സോഫ്റ്റ്‌വെയറുകൾ....അതിനായി ഇതാ ഒരു ചെറിയ ഉപാധി...!!...ഗൂഗിൾ പ്ലേയിൽ കയറിയതിനു ശേഷം നിങ്ങള്ക്ക് ഏതു സോഫ്റ്റ്‌വെയർ ആണോ ഡൌണ്‍ലോഡ് ചെയ്യേണ്ടത് ആ സോഫ്റ്റ്‌വെയർ സെർച്ച്‌ ചെയ്തു സെലക്ട്‌ ചെയ്യുക....!!!
ഇനി ചിത്രത്തിൽ അടയാളപ്പെടുത്തിയ അത്രയും ഭാഗമോ അല്ലെങ്കിൽ മുഴുവനായോ URL അഡ്രസ്‌ കോപ്പി ചെയ്തതിനു ശേഷം ഇവിടെ ക്ലിക്ക് ചെയ്യുക.
വരുന്ന ജാലകത്തിൽ ചിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗത്ത്‌ കോപ്പി ചെയ്താ URL അഡ്രസ്‌ പേസ്റ്റ് ചെയ്യുക...
ഇനി Generate Download Link എന്നതിൽ ക്ലിക്ക് ചെയ്യൂ...!!!
അപ്പോൾ നിങ്ങള്ക്ക് വേണ്ട സോഫ്റ്റ്‌വെയറിന്റെ സൈസും മറ്റു വിവരങ്ങളും കാണിക്കും....അതിൽ click here to download എന്നതില ക്ലിക്ക് ചെയ്താൽ സോഫ്റ്റ്‌വെയർ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ആകുന്നതാണ്.....!!!

No comments:

Post a Comment