Wednesday, April 9, 2014

കിട്ടുന്ന വരുമാനം കൊണ്ട് സുഖമായി ജീവിക്കണോ...???...Home Budget

പ്രിയ സുഹൃത്തുക്കളെ,

.

കഴിഞ്ഞ മാസം 23 നു നമ്മുടെ പ്രിയങ്കരനാ ജിനീഷ് കുമാർ ഭായ് എങ്ങിനെ നമുക്ക് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കാം എന്നാ വളരെ പ്രസക്തമായ ഒരു ചര്ച്ച ഇട്ടിരുന്നു. എന്തുകൊണ്ടോ ആ ചര്ച്ചക്കു വേണ്ടത്ത്ര പ്രാധാന്യം കിട്ടിയില്ല. എങ്കിലും അതിലെ ചില മറുപടികളിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് വരവനുസരിച്ചു ചെലവ് ചെയ്താൽ കടക്കെണിയിൽ അകപ്പെടാതെ ജീവിക്കാം എന്നാണു. നമ്മുടെ കാരണവർ ആയ സോമൻ പിള്ള ചേട്ടന്റെ മറുപടി ശ്രദ്ധിക്കൂ.. " "ഞാന്‍ കണ്ടിടത്തോളം കണക്ക് എഴുതി വയ്ക്കുന്നത് എന്തോ വലിയ ഒരു അപരാധം ചെയ്യുകയാണ് എന്നൊരു ധാരണ പൊതുവേ ഉണ്ട് . സാധാരണ സംഭാഷണങ്ങളില്‍ പോലും 'കണ്ടോ ചെലവാക്കിയ കാശിന്റെ കണക്കു പറയുന്നു എന്നു കേള്‍ക്കാറുണ്ട് . എന്തിനു അതിനെ പരിഹസിച്ചു ഒരു സിനിമ പോലും ഇറങ്ങിയിട്ടുണ്ട്. പണ്ടൊക്കെ കണക്കു ബുക്കില്‍ എഴുതേ ണ്ടിയിരുന്നു കമ്പ്യൂട്ടര്‍ വന്നതില്‍ പിന്നെ അതു എളുപ്പമായി. നമുക്ക് ഒരു മാസം കിട്ടാവുന്ന കാശും ചെലവുകളും കൃത്യമായി എഴുതി വച്ച്....അതനുസരിച്ച് വരവും ചെലവും താരതമ്യം ചെയ്ത്ഒരു ബജക്റ്റ് ഉണ്ടാക്കി അതനുസരിച്ച് ജീവിച്ചാല്‍ ടെന്‍ഷന്‍ കൂടാതെ ജീവിക്കാം .ഞാന്‍ വളരെ വര്‍ഷങ്ങളായി തുടര്‍ന്ന് പോകുന്ന ഒരു കാര്യമാണിത് . എന്റെ കണക്കുകള്‍ കാണുമ്പൊള്‍ പലര്‍ക്കും വിഷമവും തോന്നാറുണ്ട്. പക്ഷെ ഞാന്‍ കാര്യമാക്കാറില്ല"...ഈ മറുപടിയാണ് ഇപ്പോൾ ഇങ്ങനൊരു ടിപ് ഇടാൻ എനിക്ക് പ്രചോദനമായത്...!!!>

.

ഇനി കാര്യത്തിലേക്ക് വരാം...വരവും ചിലവും താരതമ്യം ചെയ്തു ഒരു ബജറ്റ് ഉണ്ടാക്കി ഒരു മാസതെയോ...ഒരു വർഷത്തെയോ...അല്ലെകിലും ജീവിതകാലം മുഴുവനുമോ ഉള്ള വരവ് ചെലവ് വിവരങ്ങൾ കൃത്യമായി സൂക്ഷിച്ചു വെക്കാൻ കഴിയുന്ന ഒരു കിടിലം സോഫ്റ്റ്‌വെയർ ആണ് ഇന്ന് ഞാൻ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്...HomeBadjat എന്നാണു ഈ ഇത്തിരിക്കുഞ്ഞന്റെ പേര്. Android , iphone , windows and Mac എന്നിവയ്ക്ക് വേണ്ട സോഫ്റ്റ്‌വെയറുകൾ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തു ഇൻസ്റ്റോൾ ചെയ്യൂ...!!!

.


.


.

ഏകദേശം എല്ലാ രാജ്യങ്ങളുടെയും currency സപ്പോർട്ട് ചെയ്യുന്നുണ്ട്...!!
ഒരാള്ക് ഒന്നിലധികം അക്കൗണ്ട്‌കൾ ഉണ്ടെങ്കിൽ അവയെല്ലാം ഒരുമിച്ചു മാനേജ് ചെയ്യാം...സ്വന്തം അക്കൗണ്ട്‌കൾ തമ്മിലുള്ള കൈമാറ്റവും റെക്കോർഡ്‌ ചെയ്യാം...!!


.


.

വരവായി ഏതു അക്കൗണ്ടിൽ എപ്പോൾ എത്രരൂപ വന്നു എന്നും ചിലവായി ഏതു അക്കൗണ്ടിൽ നിന്നും എപ്പോൾ എത്രരൂപ അരക് കൊടുത്തു എന്നും എഴുതി വെക്കാം..!!

.


.

പാസ്സ്‌വേർഡ്‌ കൊടുത്തു പ്രൊട്ടെക്റ്റ് ചെയ്യാനും രണ്ടോ അതിലധികമോ ഡിവൈസ് കളെ സിങ്ക് ചെയ്യാനും സൗകര്യം ഉണ്ട്....!!

No comments:

Post a Comment