Wednesday, April 9, 2014

OPR ശോ തെറ്റി..OCR ....ടൈപ്പിംഗ്‌ ജോലികൾ ചെയ്യുന്നവര്ക്കായി ഇതാ ഒരു കൈസഹായി...!!..(ആണ്ട്രോയിട് )

പ്രിയ സുഹൃത്തുക്കളെ....!!
കുറച്ചു ദിവസം മുന്പ് നമ്മുടെ നാസ്സര് ഇക്ക....മനസ്സിലായില്ലേ....ഉടുമ്പ് നാസ്സർ ..."ടാ അനിയാ..എനിക്കൊരു സഹായം ചെയ്യുമോ" എന്ന് ചോദിച്ചുകൊണ്ട് എനിക്കൊരു മെസ്സേജ് വിട്ടു...!!..കക്ഷി ആദ്യമായി ഒരു സാഹയം ചോദിച്ചതല്ലേ...ചെയ്തുകൊടുക്കാം എന്ന് കരുതി എന്താണ് വേണ്ടത് എന്ന് ചോദിച്ചു...!!.."എടാ...ഇന്ന് വൈകുന്നേരത്തിനു മുന്നേ കുറച്ചു കാര്യങ്ങൾ ടൈപ്പ് ചെയ്തു കൊടുക്കണം എന്ന് പറഞ്ഞു കമ്പനി എനിക്കൊരു ജോലി ഏല്പ്പിച്ചു...നീ എന്നെ ഒന്ന് സഹായിക്കണം."..!!..കുറച്ചല്ലേ ഉള്ളു ചെയ്തുകളയാം എന്ന് കരുതി വേണ്ട വിവരങ്ങൾ അയച്ചു തരാൻ പറഞ്ഞു...!

!


"ദാ ഇതിലുള്ള വിവരങ്ങൾ ടൈപ്പ് ചെയ്തു തരൂ"...ഇത് കണ്ടപ്പോഴേ എന്റെ കണ്ണ് തള്ളി...പലതും പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ഉടുമ്പ് പിടുത്തം വിടുന്ന ലക്ഷണം ഇല്ല...!!...ശരി... ഞാനൊന്ന് നോക്കട്ടെ..ഇതിനെയൊന്നു സ്കാൻ ചെയ്തു അയച്ചുതരൂ എന്ന് പറഞ്ഞപോൾ ഇക്ക ചോദിക്കുകയാ..."ഞാൻ ഇപ്പോൾ തന്നത് പോരെ ഇനിയെന്തിനാ സ്കാനും സ്കീനും ഒക്കെ...അതൊന്നും എനിക്ക് അറിഞ്ഞ്നുക്കൂട.."..ഇത് കേട്ടപ്പോഴേ എന്റെ പാതി ജീവൻ പോയി...സംഗതി തലവേദനയായി എന്ന് മനസ്സിലായി...പിന്നെ സ്കാൻ ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞുകൊടുത്തു...കുറച്ചു സമയം കഴിഞ്ഞു എനിക്കൊരു പിക്ചർ വന്നു...അത് കണ്ടു എന്റെ ഉള്ള ജീവൻ കൂടി പോയി...!!


"സ്കാൻ ചെയ്തു അയച്ചിട്ടുണ്ട് കിട്ടിയോടാ...??"...ഇത് കേട്ട എന്റെ സകല നിയന്ത്രണവും തെറ്റി....എല്ലാം കൂടി ഒരുമിച്ചു അയച്ചതുകാരണം എന്റെ കമ്പ്യൂട്ടർ കത്തിപ്പോയി എന്ന് പറഞ്ഞു ഞാൻ തടിയൂരി..."ശോ ഇനിയിപ്പോ എന്ത് ചെയ്യും...ആ മണ്ടൻ ചാത്തനോട് പറയാം"..എന്ന് പുലമ്പുന്ന ഇക്കയെ കാണു എനിക്ക് ദയ തോന്നി...മാത്രവുമല്ല...ചാത്തനെങ്ങാനും ദൌത്യം ഏറ്റെടുത്താൽ ഉടുമ്പിനെ കമ്പനി ടിസ്സ്മിസ് ചെയ്തില്ലെങ്കിലെ അത്ഭുതമുള്ളൂ....കാരണം ചക്ക എന്ന് പറഞ്ഞാൽ ചുക്ക് എന്ന് കേള്ക്കുന്നവനാ ചാത്താൻ...ഹഹ...!!..പിന്നെ അമാന്തിച്ചില്ല....ഇവിടെ പോയി ഫോണിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യാൻ പറഞ്ഞു....എന്നിട്ട് ടൈപ്പ് ചെയ്യേണ്ടവയുടെ ഫോട്ടോ എടുത്തു OCR എന്നത് സെലക്ട്‌ ചെയ്താൽ നിമിഷങ്ങൾക്കുള്ളിൽ പിക്ചരിൽ ഉള്ളവ ടെക്സ്റ്റ്‌ ആയി താഴെ കിടക്കും ദാ ഇതുപോലെ...!!


ഉടുമ്പിന്റെ സന്തോഷത്തിനു അതിരുകളില്ല...വൈകുന്നേരം എന്ന് പറഞ്ഞ കമ്പനിക്ക്‌ ഒരു ഉച്ച... ഉച്ചര... ഉച്ചെമുക്കാൾ ആയപോൾ തന്നെ വിവരങ്ങൾ കൈമാറി...കമ്പനി ഹാപ്പി..ഉടുമ്പിന് കൊടുത്ത കസേര വേസ്റ്റ് അല്ലെന്നു കമ്പനി തിരിച്ചറിഞ്ഞു...പാവം കമ്പനി മുതലാളി..!!!

No comments:

Post a Comment