Saturday, February 23, 2013

ഞാന്‍ നിങ്ങളെ വിസ്മയിപ്പിക്കട്ടെ.....( CubeDesktop Pro 1.4.0 )

എന്തെ....സംശയമുണ്ടോ.....സംശയിക്കണ്ട....നിങ്ങളിതാ അത്ഭുതപ്പെടാന്‍ പോകുന്നു....!!!....അതിനായി ഒന്നുരണ്ടു സ്നാപ്സ് കാണിക്കാം...!!!
.

ഇത് കണ്ടോ ......എന്തേലും മനസ്സിലായോ....ഇല്ലേല്‍ ഇതുകൂടി നോക്കൂ...!!
.

ഇനിയും മനസ്സിലായില്ല എന്നുണ്ടോ....എന്നാല്‍ ഞാന്‍ തന്നെ പറയാം...ഇതാണ് cube desktop എന്നാ virtual desktop....!!!...ഇതുകൊണ്ട് എന്താ ഉപയോഗം എന്നാണോ...???...ഇവന്‍ നിങ്ങള്‍ക്ക് ഓഫര്‍ ചെയ്യുന്നത് വ്യത്യസ്ത തരത്തിലുള്ള 6 ടെസ്ക്ടോപുകലാണ്....!!!...ഒരേ ടെസ്ക്ടോപില്‍ തന്നെ നോക്കിയിരുന്നു നിങ്ങള്‍ മടുത്തു എങ്കില്‍ ഒരൊറ്റ മൗസ് ക്ലിക്കിലൂടെ നിഷ്പ്രയാസം അടുത്ത ടെസ്ക്ടോപിലേക്ക് സ്വിച്ച് ചെയ്യാവുന്നതാണ്....എന്തൊക്കെയാണ് ഇവന്റെ കഴിവുകള്‍ എന്ന് വഴിയെ മനസ്സിലാക്കിത്തരാം..!!!
.
എന്താ...ഇവനെയൊന്നു കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നുന്നില്ലേ...അങ്ങനെ തോന്നിയവര്‍ മാത്രം ഇവിടെ ക്ലിക്ക് ചെയ്യൂ...!!!
.
ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യൂ...!!!
.

ഇവനാണ് താരം...ഇവന്റെ കഴിവുകള്‍ എന്തൊക്കെയാണ് എന്നറിയണ്ടേ...പറഞ്ഞുതരാം...!!!
.

1) ഓരോ ടെസ്ക്ടോപിനും പ്രത്യേകം പേരുകള്‍ നല്‍കാം....!!
2) ഓരോ ടെസ്ക്ടോപിനും വ്യത്യസ്ത വാള്‍പേപ്പറും ഐക്കണ്കളും നല്‍കാം..!!
3) ടെസ്ക്ടോപുകളെ പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ച് പ്രൊട്ടക്റ്റ് ചെയ്യാം..!!!

.

4) ഓരോ ടെസ്ക്ടോപിലും സ്റ്റാര്‍ട്ട്‌ അപ്പില്‍ തന്നെ വ്യത്യസ്ത അപ്പ്ലികെഷനുകളെ റണ്‍ ചെയ്യിക്കാം..!!!
.


1) ടെസ്ക്ടോപുകള്‍ മാറുന്നതിനു നമുക്ക് എളുപ്പമുള്ള കീ കോംബിനേഷന്‍ സെലക്ട്‌ ചെയ്യാം..!!
2) മൗസ് പൊയന്റെര്‍ കോര്‍ണരിലേക്ക് കൊണ്ടുപോയാല്‍ ഏതു ആക്ഷന്‍ നടക്കണമെന്ന് പറഞ്ഞുകൊടുക്കാം..!!!
3) കണ്ട്രോള്‍ ഓപ്ഷന്‍ സെലക്ട്‌ ചെയ്യാം..!!!
4) ഒരു ആക്ഷനില്‍ നിന്നും മറ്റൊന്നിലേക്കുള്ള സ്പീഡ് കണ്ട്രോള്‍ ചെയ്യാം..!!!

.

സോഫ്റ്റ്‌വെയര്‍ പെര്‍ഫോമന്‍സ് കണ്ട്രോള്‍ ചെയ്യുന്നതിനുള്ള ഓപ്ഷനുകളാണ് ഇവ..!!!
.

ഡെസ്ക്ടോപ്പ് ചേഞ്ച്‌ ചെയ്യുമ്പോള്‍ വരുന്ന മെസ്സജിനെ കണ്ട്രോള്‍ ചെയ്യാം..!!!....അതുപോലെ സിസ്റ്റം സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ തന്നെ ഇവനെ റണ്‍ ചെയ്യിപ്പിക്കണമെങ്കില്‍ മൂന്നാമത്തെ ഓപ്ഷന്‍ ഉപയോഗിക്കാം..!!
.

വിന്‍ഡോയുടെ അപ്പിയറന്‍സ് കണ്ട്രോള്‍ ചെയ്യാനുള്ള ഓപ്ഷന്‍...!!!
.

നിങ്ങളുടെ ടെസ്ക്ടോപുകളെ ഏതു രീതിയില്‍ അറേഞ്ച് ചെയ്തു കാണിക്കണം എന്ന് സെലക്ട്‌ ചെയ്യാവുന്ന ഓപ്ഷനുകള്‍...!!!

വെള്ളത്തില്‍ വരയ്ക്കാനായി ഇതാ ഒരു ഇത്തിരിക്കുഞ്ഞന്‍...( Visual Watermark )

സുഹൃത്തില്‍ ടിപ്പ് ഇടുന്ന എല്ലാവരോടും മുതലാളി പറയുന്നുണ്ട് സുഹൃത്തിന്റെ നാമം ഫോടോകളില്‍ വാട്ടര്‍ മാര്‍ക്ക്‌ ചെയ്യണം എന്ന് ....കാരണം ഇവിടുത്തെ പല ടിപ്പുകളും ചിലവിരുതന്മാര്‍ അടിച്ചു മാറ്റി മറ്റു പല സൈടുകളിലും തന്റെനെന്ന വ്യാജേന പോസ്റ്റു ചെയ്യാറുണ്ട്...ഇത് ഒഴിവാക്കേണ്ടത് നമ്മുടെ ആവശ്യമാണ്‌....എങ്കിലും പലരും ഇത് ചെയ്യാറില്ല....കാരണം ചിലപ്പോള്‍ ഫോടോഷോപോ , വാട്ടര്‍ മാര്‍ക്ക്‌ ചെയ്യാനുള്ള സോഫ്റ്റ്‌വെയറോ ഇല്ലാതതാകാം...അല്ലേല്‍ അറിവില്ലാതതുകൊണ്ടാകം .....ഫോട്ടോഷോപ്പില്‍ എങ്ങനെ വാട്ടര്‍മാര്‍ക്ക്‌ ചെയ്യാം എന്ന് പഠിക്കണേല്‍ ഇവിടെ ക്ലിക്ക്‌ ചെയ്യൂ...!!!
.
ഇന്ന് ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത് വാട്ടര്‍ മാര്‍ക്ക് ചെയുന്നതിനു വേണ്ടിയുള്ള ഒരു സോഫ്റ്റ്‌വെയര്‍ ആണ് ......ഇവനെ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യൂ ...!!...ഇന്‍സ്റ്റോള്‍ ചെയ്തു ഓപ്പണ്‍ ആക്കുക
.

add എന്നതില്‍ ക്ലിക്ക്‌ ചെയ്തു വാട്ടര്‍ മാര്‍ക്ക്‌ ചെയ്യേണ്ട ഫോട്ടോയെ ലോഡ്‌ ചെയ്യുക .!!
.

New watermark എന്നത് സെലക്റ്റ്‌ ചെയ്യുക...!!!
.

പിക്ചര്‍, ടെക്സ്റ്റ്‌ എന്നിവ വാട്ടര്‍ മാര്‍ക്ക്‌ ആയി കൊടുക്കാവുന്നതാണ്....ടെക്സ്റ്റ്‌ ആഡ് ചെയ്യാന്‍ add text എന്നത് സെലക്ട്‌ ചെയ്യൂ....!!!
.

Text എന്നാ ഭാഗത്ത്‌ എന്താണ് ചേര്‍ക്കേണ്ടത് എന്നത് എഴുതുക....അതിന്റെ വലിപ്പവും ഒപസിട്ടിയും ഒക്കെ ഇവിടെ നിയന്ത്രിക്കാന്‍ ആകും...ഇനി OK കൊടുക്കുക !!!
.

Apply changes എന്നതില്‍ ക്ലിക്ക് ചെയ്യൂ...!!
.

ഇനി സേവ് ചെയ്യാനായി watermark ----> format settings എടുത്തു ഏതു ഫോര്‍മാറ്റ്‌ വേണമെന്ന് സെലക്ട്‌ ചെയ്തു OK കൊടുക്കുക...പരിപാടി കഴിഞ്ഞു....ദാ നോക്കൂ....എന്തെളുപ്പം അല്ലെ..!!!
.

ഇവന്‍ ട്രയല്‍ വേര്‍ഷന്‍ ആണ് ...ഫുള്‍ വേര്‍ഷന്‍ വേണം എന്നുള്ളവര്‍ എനിക്ക് കത്തോ സ്ക്രപോ ഇടുക...!!!
.
ഇനി നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പോരട്ടെ..ഒപ്പം ലൈകും...!!!
എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു...!!!

പാട്ടുകളും ചലചിത്രങ്ങളും ആസ്വദിക്കുന്നവര്‍ക്കും ശേഖരിക്കുന്നവര്‍ക്കുമായി.....(MP3 Rocket)

MP3 കളും വീഡിയോകളും വളരെപെട്ടെന്നു സെര്‍ച്ച്‌ ചെയ്യുന്നതിനും ഡൌണ്‍ലോഡ് ചെയ്യുന്നതിനും ഉള്ള ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഇന്ന് ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത് .....കൂടാതെ വീഡിയോ യെ MP3 ആയി കണ്‍വേര്ട്ടു ചെയ്യുന്നതിനും യുട്യൂബ് വീഡിയോകളെ ഡൌണ്‍ലോഡ് ചെയ്യുന്നതിനും ഇവന്‍ സഹായിക്കും...സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ....!!!..ഇനി ഇവനെ ഇന്‍സ്റ്റോള്‍ ചെയ്യുക....!!
.

ഇന്സ്ടാല്‍ ചെയ്യുമ്പോള്‍ ഇതിലെ ടിക്ക് മാര്‍ക്ക്‌ റിമൂവ് ചെയ്യാന്‍ ശ്രദ്ധിക്കുക....!!!...ഇനി ഇവനെ ഓപ്പണ്‍ ചെയ്യൂ....!!!
.

എന്തൊക്കെയാണ് ഇവന്റെയുള്ളില്‍ ഉള്ളതെന്ന് കണ്ടോ...???...1 എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് നോക്കൂ...!!!..MP3 ലോഡ് ചെയ്യാന്‍ ഇതില്‍ മ്യൂസിക്‌ ടാബ് സെലക്ട്‌ ചെയ്യുക ...മ്യൂസിക്‌ സെര്‍ച്ച്‌ എന്നാ ഭാഗത്ത്‌ നിങ്ങള്ക്ക് വേണ്ട പാട്ടിന്റെ ആദ്യ വാക്കുകള്‍ കൊടുത്തു സെര്‍ച്ച്‌ ചെയ്യൂ...!!!..(ലിസ്റ്റില്‍ കൊടുത്തിരിക്കുന്ന പാട്ടുകള്‍ കേള്‍ക്കാന്‍ 4 എന്ന് അടയാളപ്പെടുത്തിയ ഭാഗം ഉപയോഗിക്കാം)
.

ദേ നോക്കൂ...നിങ്ങള്ക്ക് വേണ്ട പാട്ടുകളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഇവിടെ കാണാന്‍ കഴിയും.....പാട്ട് സെലക്ട്‌ ചെയ്തു ഡൌണ്‍ലോഡ് കൊടുത്താല്‍ ആ പാട്ട് നിങ്ങളുടെ സിസ്റെത്തില്‍ സേവ് ആയി കഴിഞ്ഞു....!!!!...തൊട്ടുതാഴെ നിങ്ങള്‍ ഡൌണ്‍ലോഡ് ചെയ്താ ഫയലുകള്‍ കാണാം...!!
.
ഇനി വീഡിയോ ഡൌണ്‍ലോഡ് ചെയ്യണമെങ്കില്‍ Video എന്നാ ടാബ് സെലക്ട്‌ ചെയ്യുക..!!!..വീഡിയോ സെര്‍ച്ച്‌ എന്നാ ഭാഗത്ത്‌ വിടെഒയുടെ നെയിം കൊടുത്തു സെര്‍ച്ച്‌ ചെയ്യൂ....ദാ കണ്ടില്ലേ..!!!

.

ഏത് വേണമെങ്കിലും ഡൌണ്‍ലോഡ് ചെയ്യാം....!!!..ഇനിയുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉപയോഗിച്ച് നോക്കൂ...!!!
.
ടിപ്പ് ഇഷ്ടമായെങ്കില്‍ അഭിപ്രായം അറിയിക്കുക...ഒപ്പം ലൈക്കും...!!
എല്ലാവര്ക്കും നന്മകള്‍ നേരുന്നു...!!!

കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ പൂട്ടിയിടൂ...(ഗെയിം പ്രോട്ടെക്ടര്‍)

എന്റെ പ്രിയ സുഹൃത്തുക്കള്‍ക്കായി ഇതാ ചെറിയൊരു പെരുന്നാള്‍ സമ്മാനം. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന ചില സോഫ്റ്റ്‌വെയറുകള്‍ മറ്റാരും ഓപ്പണ്‍ ചെയ്യരുതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ...??...അവയെ പാസ്സ്‌വേര്‍ഡ്‌ കൊടുത്തു പ്രൊട്ടെക്റ്റ് ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ...??...എന്നാല്‍ നിങ്ങളുടെ ചിന്തകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇതാ ഒരു ഇത്തിരിക്കുഞ്ഞന്‍....ഇവന്റെ പേരാണ് Game Protector ....പേര് ഇങ്ങനെയാനെലും എല്ലാ exe ഫയലുകളെയും പ്രൊട്ടെക്റ്റ് ചെയ്യാന്‍ ഇവന് കഴിയും...!!!
.
സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.....!!!
.
സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്തു " run as administrator " വഴി ഓപ്പണ്‍ ചെയ്യൂ...!!!
.



open ബട്ടണില്‍ ക്ലിക്കി ഏത് സോഫ്റ്റ്‌വെയര്‍ ആണ് ലോക്ക് ചെയ്യേണ്ടത് എന്ന് പറഞ്ഞു കൊടുക്കുക. exe ഫയല്‍ ആണ് സെലക്ട്‌ ചെയ്യേണ്ടത്. പിന്നെ പാസ്സ്‌വേര്‍ഡ്‌ കൊടുക്കുക. സോഫ്റ്റ്‌വെയര്‍ എപ്പോള്‍ ഓപ്പണ്‍ ചെയ്യാന്‍ ശ്രമിച്ചാലും പാസ്സ്‌വേര്‍ഡ്‌ ചോദിക്കും. അതുകൊണ്ട് പാസ്സ്‌വേര്‍ഡ്‌ മറന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക. create backup എന്നത് സെലക്ട്‌ ചെയ്തിരുന്നാല്‍ എക്ഷെ ഫയല്‍ ബാക്ക്അപ്പ് ചെയ്തു സൂക്ഷിക്കും. ഇനി protect ബട്ടണില്‍ ക്ലികിയാല്‍ നിങ്ങള്‍ സെലക്റ്റ് ചെയ്താ ഫയല്‍ പ്രൊട്ടെക്റ്റ് ആയി എന്നാ മെസ്സേജ് കാണാം.
.



പ്രൊട്ടെക്റ്റ് ചെയ്താ സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ആക്കിയാല്‍ ഇതുപോലെ പാസ്സ്‌വേര്‍ഡ്‌ ചോദിക്കും.
.


ശരിയായ പാസ്സ്‌വേര്‍ഡ്‌ കൊടുത്താലേ സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ആകൂ. ഡെസ്ക്ടോപ്പ് ഷോട്ട്കട്ട്‌ വഴിയാണ് ഓപ്പണ്‍ ചെയ്യുന്നതെങ്കില്‍ ഷോട്ട്കട്ടിന്റെ പ്രോപര്ടീസില്‍ " run this program as administrator " എന്നത് സെലക്ട്‌ ചെയ്യേണ്ടിവരും.