രചന

റബ് അല്‍ ഖാലി മരുഭൂമിയിലെ ഷയ്ബ എന്ന പ്രദേശം

അധികമാര്‍ക്കും പരിചയമില്ലാത്ത ഒരു സ്ഥലമാണ് സൗദിയില്‍ റബ് അല്‍ ഖാലി എന്നാ മരുഭൂമിയില്‍ ഉള്ള ഷയ്ബ എന്ന പ്രദേശം.....സൗദിയില്‍ ഉള്ളവര്‍ക്ക് പോലും അപരിചിതമായിരിക്കും ഈ പ്രദേശം....കാരണം ദമ്മാമില്‍ നിന്നും 850 KM അകലെ ഒമാന്‍, UAE ബോര്‍ടെര്‍ ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഷയ്ബ, സൌദി അരാംകോ എന്നാ ഓയില്‍ കമ്പനിയുടെ ലോകേഷന്‍ ആണ്....ഞാന്‍ 3 വര്‍ഷമായി ജോലി ചെയ്തു വരുന്നത് ഈ സ്ഥലത്താണ്....!!!

ദമ്മാമില്‍ നിന്നും റിയാദില്‍ നിന്നും ഒക്കെ എത്രത്തോളം ദൂരമുണ്ട് എന്ന് ഇപ്പോള്‍ നിങ്ങള്ക്ക് മനസ്സിലായിക്കാണും.....ഇവിടുന്നു UAE യിലേക്ക് 60 km ഉം ഒമാനിലേക്ക് 220 km മാത്രമാണ് ദൂരം.
മരുഭൂമിക്കു നടുവില്‍ സ്ഥിതിചെയ്യുന്ന വളരെ ചൂട് കൂടിയ ഒരു പ്രദേശമാണ് ഇത്...ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഏകദേശം 55 ഡിഗ്രീ വരെ ചൂട് കൂടുന്നു...!!!..സൗദിയില്‍ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ലഭിക്കുന്ന ഭാഗമാണ് ഷയ്ബ.....ഇവിടെ പ്ലാന്റുകളിലും അറ്റകുറ്റപ്പണികള്‍ക്കും ജോലിക്കാരുടെ സപ്പോര്‍ട്ടിനും ഒക്കെയായി ഏകദേശം 2000 ജോലിക്കാര്‍ ജോലിചെയ്യുന്നുണ്ട് (പുതിയ NGL പ്ലാന്റിന്റെ വര്‍ക്കുമായി ബന്ധപ്പെട്ടു ഏകദേശം 6000 ജോലിക്കള്‍ ഇപ്പോള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്) ....!!

ഷയ്ബയില്‍ ഇപ്പോള്‍ 5 ബ്ലോക്കുകള്‍ ആണ് ഉള്ളത്.....ഒരു കെട്ടിടത്തില്‍ 300 ജോലിക്കാരെ അക്കൊമോടെട്ടു ചെയ്യാന്‍ കഴിയുന്നതരത്തിലുള്ള 9 കെട്ടിടങ്ങളും ഓഫീസ് കാര്യങ്ങള്‍ക്കായി 6 കെട്ടിടങ്ങളും അടങ്ങിയ RIC (Residential Industrial Complex) ഏരിയ...പിന്നെ 60 KM ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന 4 GOSP (Gas Oil Separation Plant) കളും.
GOSP


ഇവിടേയ്ക്ക് റോഡ്‌ മാര്‍ഗ്ഗമുള്ള സഞ്ചാരം സുഗമമല്ല...850 km ദൈര്ഖ്യമുള്ള റോഡിലൂടെ ഹെവി ഐറ്റംസ് മാത്രമേ കൊണ്ടുവരികയുള്ളൂ.....ദമ്മാം അരാംകോ ഐര്പോര്ട്ടില്‍ നിന്നും 120 പേര്‍ക്ക് സഞ്ചരികാവുന്ന വിമാനത്തില്‍ 75 മിനിറ്റു കൊണ്ട് ഷയ്ബയില്‍ എത്താം...!!!
.
ഷയ്ബയിലെ പ്രത്യേകതകള്‍....!!!!
  • ഗ്യാസ് ഓയില്‍ സെപരെഷന്‍ പ്ലാന്റ് .
  • KSA മിലിട്ടറിയുടെ സുരക്ഷാ മേല്‍നോട്ടത്തിനു പുറമേ അരാംകോ സെക്യൂരിറ്റി ഫോര്സും ഇവിടെ മേല്‍നോട്ടം വഹിക്കുന്നുണ്ട്.
  • അറാംകോയുടെ ID യോ ടേംപോരരി സെക്യൂരിറ്റി പാസൊ ഉള്ളവര്‍ക്ക് മാത്രമേ ഇവിടെ പ്രവേശനം ഉള്ളൂ.
  • എമര്‍ജന്‍സി ആവശ്യങ്ങള്‍ക്കും ഫസ്റ്റ് ഐടിനുമായി ക്ലിനിക് സൗകര്യം ഒരുക്കിയിട്ടുണ്ട്.


  • ക്യാമറയുള്ള ഫോണ്‍ , ക്യാമറ , മദ്യം, അശ്ലീല വീഡിയോകള്‍ എന്നിവ പ്ലാന്റിനുള്ളില്‍ നിരോധിച്ചിരിക്കുന്നു.
  • വിവിധ കമ്പനികളിലായി രണ്ടായിരത്തോളം പുരുഷന്മാര്‍ ഇവിടെ ജോലി ചെയ്യുന്നു.സ്ത്രീകള്‍ ഇവിടെ താമസിക്കുന്നില്ല. ഔദ്യോഗിക ആവശ്യത്തിനു വരുന്ന സ്ത്രീകള്‍ അന്നു തന്നെ മടങ്ങി പോകുന്നു.
  • മൂന്നു മാസത്തില്‍ ലോകേഷന്‍ ചേഞ്ച്‌ ചെയ്യുന്ന RIG ആണ് ഇവിടുള്ളത്‌.


  • ഫൈവ് സ്റ്റാര്‍ ഭക്ഷണം- ആഴ്ചയിലൊരിക്കല്‍ ബാര്‍ബെക്യു (ചുട്ട നോണ്‍ വെജ്),മാസത്തിലൊരിക്കല്‍ സ്പെഷ്യല്‍ കണ്‍ട്രി ഫുഡ്‌ നൈറ്റ്‌.



  • മികച്ച താമസ സൗകര്യം- എല്ലാ ഫര്‍ണിചരുകളും അടങ്ങിയ സിംഗിള്‍ ,ഡബിള്‍ മുറികള്‍ , മുറിയില്‍ സൗജന്യ ടിവി കേബിള്‍ , ഇന്റര്‍നെറ്റ് സൗകര്യം(Free)


  • വസ്ത്രങ്ങള്‍ അലക്കി തരുന്ന സൗജന്യ ലോണ്ട്രി സൗകര്യം.
  • സ്വിമ്മിംഗ് പൂളുകള്‍ ,സൗജന്യ ഇന്റര്‍നെറ്റ് കഫേകള്‍ , സൗജന്യ വൈ ഫൈ, അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള സൗജന്യ മള്‍ട്ടി ജിംനേഷ്യം എന്നിവയുമുണ്ട്.




  • ഫുട്ബോള്‍ ,ടെന്നീസ്, വോളിബോള്‍ , ബാസ്കറ്റ് ബോള്‍ ,ടേബിള്‍ ടെന്നീസ്, ബില്യാര്‍ഡ്സ്, സ്നൂക്കര്‍ , ഷട്ടില്‍ ബാഡ്മിന്റന്‍ ,ചെസ്സ്‌, കാരം ബോര്‍ഡ്, പ്ലേ സ്റേഷന്‍ തുടങ്ങിയ എല്ലാ കളികള്‍ക്കുമുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
  • അത്യാവശ്യ സാധനങ്ങള്‍ ലഭിക്കുന്ന ഷോപ്പ് .


  • ഒഴിവു സമയങ്ങള്‍ ആനന്ദകരമാക്കാന്‍ പൂന്തോട്ടങ്ങള്‍ , മനോഹരമായ വിശ്രമ മുറികള്‍ , ലൈബ്രറി, എല്‍ സി ഡി മോണിട്ടര്‍ ഉള്ള ടി വി ഹാളുകള്‍ ,സൗജന്യ ജ്യൂസ് ഷോപ്പ് തുടങ്ങിയവ.


  • പ്ലാന്റിനുള്ളില്‍ ട്രാന്‍സ്പോര്ടശന്‍ സൗകര്യം ലഭ്യമാണ്...!!


  • ചെറിയൊരു വിമാനത്താവളം ഇവിടെയുണ്ട്. ഇവിടെ വിമാനം പറന്നു ഇറങ്ങുന്നതും പൊങ്ങുന്നതും വളരെ അടുത്തു നിന്നു കാണാന്‍ സാധിക്കും.


അരാംകോ നേരിട്ടുള്ള ജോലിക്കാര്‍ക്ക് ആഴ്ചയില്‍ നാല് ദിവസമാണ് ജോലി.....ശനിയാഴ്ച രാത്രി 10 മണിക്കുള്ള വിമാനത്തില്‍ വന്നാല്‍ വ്യാഴാഴ്ച രാവിലെ 10 മണിക്കുള്ള വിമാനത്തില്‍ തിരിച്ചു പോകും....രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ആണ് അവര്‍ക്ക് ഡ്യുട്ടി ടൈം.....കോണ്ട്രാക്റ്റ് ജോലിക്കാര്‍ക്ക് 7 മണിമുതല്‍ 4 മണിവരെയും...!!
.
ഞാനിവിടെ ടെലിഫോണ്‍ പ്രോഗ്രാമ്മര്‍ (സ്വിച്ചിംഗ്) ആയാണ് ജോലി ചെയ്യുന്നത്....ഇവിടുത്തെ എല്ലാ പ്ലാന്റുകളിലും മിലിട്ടറി ഏരിയകളിലും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്...!!ആദ്യം ടെലിഫോണ്‍ ഇന്സ്ടലെഷനും രേപൈരിങ്ങും ആയിരുന്നു....ഈ ജോലിയിലേക്ക് മാറിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു...വാഹനവും കമ്പനി തന്നെ തരുന്നുണ്ട്...!!!
.
ഷയ്ബയെ കുറിച്ചുള്ള വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 

No comments:

Post a Comment