Friday, July 27, 2012

റിമോട്ട് ഡെസ്ക്ടോപ്പ് വെബ്സൈറ്റ്....... (www.join.me)

ഞാന്‍ ഇന്ന് നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത് ഒരു റിമോട്ട് ഡെസ്ക്ടോപ്പ് വെബ്സൈറ്റ് ആണ്....www.join.me ...ഇത് മറ്റു സോഫ്റ്റ്‌വെയറുകളെക്കാള്‍ (Team viewer , Ammyy ) ലളിലതും ഉപയോഗപ്രദവും ആണ് എന്നാണു എനിക്ക് തോന്നുന്നത്...കാരണം ഇതൊരു വെബ്സൈറ്റ് ആയതുകൊണ്ട് തന്നെ...!!
.
ഇനി റിമോട്ട് ഡെസ്ക്ടോപ്പ് എന്താണന്നു അറിയാത്തവര്‍ക്ക് വേണ്ടി , ഒരു കമ്പ്യൂട്ടറില്‍ നിന്ന് മറ്റു കമ്പ്യൂട്ടര്‍ നെ വീക്ഷിക്കാനും , അല്ലങ്കില്‍ നമ്മുടെ കമ്പ്യൂട്ടറില്‍ നിന്ന് മറ്റുള്ള കമ്പ്യൂട്ടര്‍ നന്നാക്കാനും / നിയന്ത്രിക്കാനും കഴിയുന്ന സംവിധാനത്തെയാണ് റിമോട്ട് ഡെസ്ക്ടോപ്പ് എന്ന് പറയുന്നത് ...
.
സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...!!!
ഇതുപോലെ സൈറ്റ് ഓപ്പണ്‍ ആകും....!!!

.
ഏത് കമ്പ്യൂട്ടറിനെയാണോ നമുക്ക് അക്സെസ്സ് ചെയ്യേണ്ടത് ആ കമ്പ്യൂട്ടറില്‍ share (1) എന്നതില്‍ ക്ലിക്ക് ചെയ്യുക.....അപ്പോള്‍ ഒരു സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ആകും...
.
അതിനെ ടെസ്ക്ടോപില്‍ സേവ് ചെയ്യുക...
അപ്പോള്‍ ടെസ്ക്ടോപില്‍ ഇതുപോലെ ഒരു ഫയല്‍ പ്രത്യക്ഷമാകും...!!
.

.
ഇതിനെ ഡബിള്‍ ക്ലിക്ക് ചെയ്തു റണ്‍ ചെയ്യിക്കുക...അപ്പോള്‍ ചെറിയ ഒരു വിന്‍ഡോ ഓപ്പണ്‍ ആയി വരും..ദാ ഇതുപോലെ....!!!!
.

.
പത്തു സെകണ്ടിനുള്ളില്‍ ചിത്രത്തില്‍ കാണുന്നത് പോലെ (join.me/733-253-977) ഒരു നമ്പര്‍ കാണിക്കും....ഇതില്‍ 733-253-977 എന്നതാണ് നമ്മുടെ ID ....ഇത് ഓരോ പ്രാവശ്യം ലോഗിന്‍ ചെയ്യുമ്പോഴും വ്യത്യസ്തമായിരിക്കും.....!!!
ഏത് കമ്പ്യൂട്ടറില്‍ നിന്നാണോ അക്സെസ്സ് ചെയ്യേണ്ടത് ആ കമ്പ്യൂട്ടറില്‍ ഈ ID (733-253-977) ജോയിന്‍ ചെയ്യുക....ചിത്രത്തില്‍ കാണുന്നത് പോലെ..!!
.

.
ഇപ്പോള്‍ മറു സൈഡിലെ കമ്പ്യൂട്ടറിന്റെ ഡെസ്ക്ടോപ്പ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ കാണാന്‍ കഴിയും....അതിനെ കണ്ട്രോള്‍ ചെയ്യണമെങ്കില്‍ മൌസില്‍ ക്ലിക്കി allow ചെയ്യുക..
.

.
അപ്പോള്‍ മൌസില്‍ ഒരു മാര്‍ക്കു വരും....
.

.
നിങ്ങള്ക്ക് വേണമെങ്കില്‍ ഇതുവഴി ചാറ്റ് ചെയ്യാം....!!!
.

.
ഷെയര്‍ തല്‍ക്കാലത്തേക്ക് സ്റ്റോപ്പ്‌ ചെയ്യണമെങ്കില്‍ ഇവിടെ ക്ലിക്കിക്കോ....!!!
.

.
ഒരേ സമയം ഒന്നിലധികം പേര്‍ക്ക് റിമോട്ട് അക്സെസ്സ് ചെയ്യാം....(ഇത് ഞാന്‍ ചെയ്തു നോക്കിയിട്ടില്ല )...എത്രപേര്‍ view ചെയ്യുന്നുണ്ട് എന്നറിയാം ഇവിടെ നോക്കുക...!!!
.

.
വര്‍ക്കെല്ലാം കഴിഞ്ഞു ക്ലോസ് ചെയ്യുമ്പോള്‍ ഈ സോഫ്റ്റ്‌വെയര്‍ ടെസ്ക്ടോപില്‍ തന്നെ സൂക്ഷിക്കണമോ എന്ന് ചോദിക്കും...!!!
.

.
ഈ ബോക്സ്‌ ടിക്ക് ഇട്ടിരുന്നാല്‍ join.me യുടെ ഒരു ഷോര്‍ട്ട് കട്ട്‌ ടെസ്കുടോപില്‍ വരും....
.

.
ഇനി സൈറ്റില്‍ പോവുകയോ സോഫ്റ്റ്‌വെയര്‍ ലോഡ് ചെയ്യുകയോ ഒന്നും വേണ്ട...ഈ ഷോര്‍ട്ട് കട്ട്‌ റണ്‍ ചെയ്താല്‍ മതി.....!!!
.
ഇത് മുന്പ് ഉപയോഗിചിട്ടുള്ളവര്‍ ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും അറിയിക്കുക....ഇതിനെക്കാള്‍ നല്ല സോഫ്റ്റ്‌വെയറുകളും വെബ്സിടുകളും ഉണ്ടാകും....അതും ഇവിടെ പങ്കു വെക്കാന്‍ ശ്രമിക്കുക...!!!
.
മുമ്പ് സലാമിക്ക പോസ്ടിയ Ammyy എന്നാ റിമോട്ട് ഡെസ്ക്ടോപ്പ് സോഫ്റ്റ്‌വെയറിനെ ക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...!!!

Thursday, July 12, 2012

നാട്ടില്‍ ഇപ്പോള്‍ സമയം എത്രയായി ...?????? Additional Clock

നമ്മള്‍ മറുരാജ്യങ്ങളില്‍ ഉള്ള സുഹൃത്തുക്കളുമായി സംസാരിക്കുമ്പോള്‍ എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യം..." അവിടെ ഇപ്പോള്‍ സമയം എത്രയായി ...?????? ". സമയം അറിയാമെങ്കിലും ഇല്ലേലും ഈ ചോദ്യം നമ്മള്‍ ചോദിച്ചുപോകും...അങ്ങനെ സമയം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇതാ ഒരു ചെറിയ ടിപ്.
.
നമ്മുടെ കമ്പ്യൂട്ടറില്‍ പുതിയ രണ്ടു ക്ലോക്കുകള്‍ കൂടി ചേര്‍ക്കാം...അതില്‍ അത്യാവശ്യം നമുക്കറിയേണ്ട രണ്ടു സ്ഥലങ്ങളുടെ സമയവും സെറ്റ് ചെയ്യാം...
എങ്ങനെയെന്നല്ലെ..???

.
ടൈമില്‍ ക്ലിക്ക് ചെയ്യുക..

"Change date and time settings" സെലക്ട്‌ ചെയ്യുക...

Additional Clocks ടാബ് സെലക്ട്‌ ചെയ്യുക....

അതില്‍ show this clock ടിക് ഇടുക. ടൈം സോണ്‍ സെലക്ട്‌ ചെയ്തു ക്ലോക്കിന് പേരുകൊടുക്ക്....അതുകഴിഞ്ഞ് അപ്ലൈ ...ഓക്കേ...!!!!
ഇനി ടൈം സെലക്ട്‌ ചെയ്തു നോക്കു...

ഇഷ്ട്ടപ്പെട്ടോ....!!!

പ്രപഞ്ചം നിങ്ങളുടെ വിരല്‍തുമ്പില്‍ ............... (google earth)

നിങ്ങളില്‍ ചിലരെങ്കിലും ഉപയോഗിക്കുന്ന അല്ലെങ്കില്‍ ഉപയോഗിച്ചിട്ടുള്ള ഒരു സോഫ്റ്റ്‌വെയര്‍ ആയിരിക്കും ഇത്. ഉപയോഗിചിട്ടില്ലത്തവര്‍ക്കുവേണ്ടി ഞാന്‍ ഇത് സമര്‍പ്പിക്കുന്നു..!!!!
.
ഭൂമിയെയും ചന്ദ്രനേയും ഒക്കെ നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തിക്കുകയാണ് ഞാന്‍ പരിചയപ്പെടുത്താന്‍ പോകുന്ന google earth എന്നാ സോഫ്റ്റ്‌വെയര്‍. എങ്ങനെയെന്നു നോക്കാം അല്ലെ...!!!
ആദ്യം നിങ്ങള്‍ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാല്‍ ചെയ്യുക.
അതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ...


.
agree and download ക്ലിക്കി സോഫ്റ്റ്‌വെയര്‍ ലോഡ് ചെയ്തു ഇന്‍സ്ടാള്‍ ചെയ്യുക. ഇനി ഓപ്പണ്‍ ചെയ്യൂ...!!!

.
നമ്മുടെ ഭൂമി എവിടെന്നോക്കെയോ കറങ്ങിത്തിരിഞ്ഞു നിങ്ങളുടെ മുന്നില്‍ വന്നത് കണ്ടോ...!! അവനെ പിടിചോന്നു കറക്കി നോക്കിയേ...കൊള്ളാമല്ലേ. സൂം ചെയ്താല്‍ സ്ഥലങ്ങള്‍ കുറെയൊക്കെ വ്യക്തമായി നമുക്കിതില്‍ കാണാന്‍ സാധിക്കും. ഇനി ഏതെങ്കിലും സ്ഥലത്തെ വിശദമായി കാണണമെങ്കില്‍ സെര്‍ച്ചില്‍ fly to എന്നാ ഭാഗത്ത്‌ സ്ഥലപ്പേരു ടൈപ്പ് ചെയോത് സെര്‍ച്ച്‌ ചെയ്തു നോക്ക്.. ഉദാഹരണത്തിന് ഞാന്‍ ജോലി ചെയ്യുന്ന സ്ഥലം കാണണമെങ്കില്‍ സെര്‍ച്ചില്‍ Shaybah എന്ന് ടൈപ്പ് ചെയ്തു സെര്ചിക്കോ ..!!!

ഇനി തജ്മഹല്‍ കാണാന്‍ താത്പര്യമുള്ളവര്‍ ആഗ്രയിലേക്ക് പൊയ്ക്കൊള്ളു...തജ്മഹല്‍ മുഴുവന്‍ കറങ്ങിനടന്ന് കാണാം.

ഇതൊരു 3D ചിത്രമാണ് ..ഇത് കാണണമെങ്കില്‍ 3d buildings എന്നാ ലെയര്‍ ചെക്ക്‌ ആക്റ്റീവ് ചെയ്തേക്കുക.

ഇതുപോലെ ഒരു ടൂള്‍ ബോക്സ്‌ കാണാന്‍ സാധിക്കും ..

നിങ്ങള്‍ക്കാവശ്യമായ സ്ഥലങ്ങള്‍ രേഖപ്പെടുത്താനും 2 സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം മനസ്സിലാക്കാനും ഒക്കെ ഈ ടൂളുകള്‍ സഹായിക്കുന്നു. അതില്‍ വളയമുള്ള ഗ്രഹത്തിന്റെ പടമുള്ള ടൂലുകണ്ടോ....??? ഇതുപയോഗിച്ച് നിങ്ങള്ക്
ചന്ദ്രനേയും

ചോവ്വായെയും

ഒക്കെ കാണുവാനും പരിചയപ്പെടുവാനും അവസരമുണ്ട്..!!!!
sky സെലക്ട്‌ ചെയ്‌താല്‍ ഇതുപോലെ കാണാം.


ഇനി view മെനുവില്‍ sun സെലക്ട്‌ ചെയ്താല്‍ ഇതുപോലെ ഒരു ടൂള്‍ വരും.

ഇതില്‍ സൂം ഇന്നും..ഔട്ടും ചെയ്തു നോക്കിയേ...!!!!

ടൂട്ടോറിയല്‍ കാണാന്‍ ഇവിടെ ക്ലിക്കുക.

നമ്മുടെ റോഡുകളും വീടും സ്ഥലങ്ങളും ഒക്കെ രേഖപ്പെടുത്താന്‍ ഒരു വെബ്സൈറ്റ് ലഭ്യമായിട്ടുണ്ട്. wikimapia . സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇഷ്ടപ്പെട്ടു എങ്കില്‍ അറിയിക്കാന്‍ മറക്കല്ലേ...!!!!

ഏതു ടൈപ്പ് ഫയലുകളെയും മുറിക്കുവാനും കൂട്ടിചെര്‍ക്കുവാനും കഴിയുന്ന ഒരു കുഞ്ഞു സോഫ്റ്റ്‌വെയര്‍ (File Splitter and Joiner Software )

ഏതു ടൈപ്പ് ഫയലുകളെയും മുറിക്കുവാനും കൂട്ടിചെര്‍ക്കുവാനും കഴിയുന്ന ഒരു കുഞ്ഞു സോഫ്റ്റ്‌വെയര്‍ (File Splitter and Joiner Software ) ആണ് ഞാന്‍ നിങ്ങളെ പരിചയപ്പെടുത്തുന്നത്.
സൈസ് വലുതായ ഒരു ഫയല്‍ നിങ്ങുളുടെ സുഹൃത്തിനു മെയില്‍ ചെയ്യണമെങ്കില്‍ ഈ സോഫ്റ്റ്‌വെയര്‍ നിങ്ങള്ക് ഉപകരിക്കും. റിസീവ് ചെയ്യുന്നിടത്തും ഈ സോഫ്റ്റ്‌വെയര്‍ വേണമെന്ന് മാത്രം. എങ്ങനെയെന്നല്ലെ..?
30 MB ഉള്ള ഒരു ഫയല്‍ മെയില്‍ വഴി അയക്കാന്‍ പറ്റില്ലല്ലോ. ഈ ഫയലിനെ 5 MB വീതമുള്ള 6 പാര്‍ട്ട്‌ ആകിയാലോ..? സംഗതി ഈസി അല്ലെ..??
സോഫ്റ്റ്‌വെയര്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

download link 2 # ഉപയോഗിച്ച് സോഫ്റ്റ്‌വെയര്‍ ലോഡ് ചെയ്തു ഓപ്പണ്‍ ചെയ്യുക.
എങ്ങനെ ഒരു ഫയലിനെ കട്ട്‌ ചെയ്യുമെന്ന് നോക്കാം.

Split File Tab സെലക്ട്‌ ചെയ്യുക.
1 ) മുറിക്കേണ്ട ഫയല്‍
2 )മുറിച്ച ഫയലുകള്‍ സേവ് ചെയേണ്ട സ്ഥലം
3 )എത്ര അളവില്‍ മുറിക്കണം
4 )സൈസിന്റെ യുണിറ്റ്
ഇത്രയും സെലക്ട്‌ ചെയ്തു സ്പിറ്റ് പ്രസ്‌ ചെയ്യുക. സംഗതി കഴിഞ്ഞു.

റെഡ് മാര്‍കിട്ടതാണ് ഫയലിന്റെ യഥാര്‍ത്ഥ പേര്.
ഇനി എങ്ങനെ ഫയലുകളെ കൂട്ടിച്ചേര്‍ക്കാം എന്ന് നോക്കാം.

join File tab സെലക്ട്‌ ചെയ്യുക.
1 )കൂട്ടിച്ചേര്‍ക്കേണ്ട ആദ്യത്തെ ഫയല്‍.(ഫയലുകളെല്ലാം ഒരു ഫോള്‍ടെരില്‍ ആയിരിക്കണം)
2 )കൂട്ടിച്ചേര്‍ത്ത ഫയല്‍ സേവ് ചെയ്യേണ്ട സ്ഥലം.പേര് നമ്മള്‍ ടൈപ്പ് ചെയ്തു കൊടുക്കണം.( എക്സ്റ്റന്‍ഷന്‍ ഉള്‍പ്പടെ യഥാര്‍ത്ഥ പേര് കൊടുക്കാന്‍ ശ്രദ്ധിക്കുക)
ഇനി join ചെയ്യൂ.