Wednesday, April 9, 2014

ആകാശത്തിലെ പറവകൾ.....(ആണ്ട്രോയിട്)

പ്രിയ സുഹൃത്തുക്കളെ,
മനുഷ്യ വാഹകരായ ആയിരക്കണക്കിന് പറവകളാണ് ദിവസവും നമ്മുടെയൊക്കെ മുകളിലൂടെ തലങ്ങും വിലങ്ങും പറന്നുകൊണ്ടിരിക്കുന്നത്....ഇവയൊക്കെ എവിടെന്നാണ് പറന്നുയരുന്നത്.....എങ്ങോട്ടാണ് പറന്നിറങ്ങാൻ പോകുന്നത് .....എത്ര അടി ഉയരത്തിലാണ് പറക്കുന്നത് .......എത്ര KM സ്പീടിലാണ് പറന്നുകൊണ്ടിരിക്കുന്നത് എന്നൊക്കെ മനസ്സിലാക്കിത്തരുന്ന ഒരു കുഞ്ഞു സോഫ്റ്റ്‌വെയർ ആണ് ഇന്ന് നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്.... അന്തരീക്ഷത്തിലൂടെ പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളുടെ വിവരങ്ങൾ തരാൻ കഴിവുള്ള ഈ വിരുതന്റെ പേര് Flight Radar 24.........ഇവനെ ഇവിടെ ക്ലിക്ക് ചെയ്തു ഇൻസ്റ്റോൾ ചെയ്തോളു....!!!



.

വിമാനത്തിന്റെ വിവരങ്ങൾ അറിയണമെങ്കിൽ വിമാനം സെലക്ട്‌ ചെയ്യുക....!!!

.

പ്രൊ വെർഷൻ ഉപയോഗിച്ചാൽ വിമാനത്തിന്റെ കുറച്ചുകൂടി വിവരങ്ങൾ അറിയാൻ കഴിയും...!!!

.

കൂടാതെ 3D എന്നത് സെലക്ട്‌ ചെയ്താൽ വിമാനത്തിനുള്ളിൽ ഇരുന്നുകൊണ്ട് പുറത്തുള്ള കാഴചകൾ കാണാവുന്നതാണ്...ഹിഹി...!!!

.


സ്മാർട്ട്‌ ഫോണ്‍ എല്ലാത്തവര്ക്ക് ഇവരുടെ വെബ്‌സൈറ്റിൽ നിന്നും ഈ സൗകര്യം ഉപയോഗപ്പെടുത്താം...ഇവിടെ ക്ലിക്ക് ചെയ്തോളൂ..!!!

.


കിട്ടുന്ന വരുമാനം കൊണ്ട് സുഖമായി ജീവിക്കണോ...???...Home Budget

പ്രിയ സുഹൃത്തുക്കളെ,

.

കഴിഞ്ഞ മാസം 23 നു നമ്മുടെ പ്രിയങ്കരനാ ജിനീഷ് കുമാർ ഭായ് എങ്ങിനെ നമുക്ക് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കാം എന്നാ വളരെ പ്രസക്തമായ ഒരു ചര്ച്ച ഇട്ടിരുന്നു. എന്തുകൊണ്ടോ ആ ചര്ച്ചക്കു വേണ്ടത്ത്ര പ്രാധാന്യം കിട്ടിയില്ല. എങ്കിലും അതിലെ ചില മറുപടികളിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് വരവനുസരിച്ചു ചെലവ് ചെയ്താൽ കടക്കെണിയിൽ അകപ്പെടാതെ ജീവിക്കാം എന്നാണു. നമ്മുടെ കാരണവർ ആയ സോമൻ പിള്ള ചേട്ടന്റെ മറുപടി ശ്രദ്ധിക്കൂ.. " "ഞാന്‍ കണ്ടിടത്തോളം കണക്ക് എഴുതി വയ്ക്കുന്നത് എന്തോ വലിയ ഒരു അപരാധം ചെയ്യുകയാണ് എന്നൊരു ധാരണ പൊതുവേ ഉണ്ട് . സാധാരണ സംഭാഷണങ്ങളില്‍ പോലും 'കണ്ടോ ചെലവാക്കിയ കാശിന്റെ കണക്കു പറയുന്നു എന്നു കേള്‍ക്കാറുണ്ട് . എന്തിനു അതിനെ പരിഹസിച്ചു ഒരു സിനിമ പോലും ഇറങ്ങിയിട്ടുണ്ട്. പണ്ടൊക്കെ കണക്കു ബുക്കില്‍ എഴുതേ ണ്ടിയിരുന്നു കമ്പ്യൂട്ടര്‍ വന്നതില്‍ പിന്നെ അതു എളുപ്പമായി. നമുക്ക് ഒരു മാസം കിട്ടാവുന്ന കാശും ചെലവുകളും കൃത്യമായി എഴുതി വച്ച്....അതനുസരിച്ച് വരവും ചെലവും താരതമ്യം ചെയ്ത്ഒരു ബജക്റ്റ് ഉണ്ടാക്കി അതനുസരിച്ച് ജീവിച്ചാല്‍ ടെന്‍ഷന്‍ കൂടാതെ ജീവിക്കാം .ഞാന്‍ വളരെ വര്‍ഷങ്ങളായി തുടര്‍ന്ന് പോകുന്ന ഒരു കാര്യമാണിത് . എന്റെ കണക്കുകള്‍ കാണുമ്പൊള്‍ പലര്‍ക്കും വിഷമവും തോന്നാറുണ്ട്. പക്ഷെ ഞാന്‍ കാര്യമാക്കാറില്ല"...ഈ മറുപടിയാണ് ഇപ്പോൾ ഇങ്ങനൊരു ടിപ് ഇടാൻ എനിക്ക് പ്രചോദനമായത്...!!!>

.

ഇനി കാര്യത്തിലേക്ക് വരാം...വരവും ചിലവും താരതമ്യം ചെയ്തു ഒരു ബജറ്റ് ഉണ്ടാക്കി ഒരു മാസതെയോ...ഒരു വർഷത്തെയോ...അല്ലെകിലും ജീവിതകാലം മുഴുവനുമോ ഉള്ള വരവ് ചെലവ് വിവരങ്ങൾ കൃത്യമായി സൂക്ഷിച്ചു വെക്കാൻ കഴിയുന്ന ഒരു കിടിലം സോഫ്റ്റ്‌വെയർ ആണ് ഇന്ന് ഞാൻ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്...HomeBadjat എന്നാണു ഈ ഇത്തിരിക്കുഞ്ഞന്റെ പേര്. Android , iphone , windows and Mac എന്നിവയ്ക്ക് വേണ്ട സോഫ്റ്റ്‌വെയറുകൾ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തു ഇൻസ്റ്റോൾ ചെയ്യൂ...!!!

.


.


.

ഏകദേശം എല്ലാ രാജ്യങ്ങളുടെയും currency സപ്പോർട്ട് ചെയ്യുന്നുണ്ട്...!!
ഒരാള്ക് ഒന്നിലധികം അക്കൗണ്ട്‌കൾ ഉണ്ടെങ്കിൽ അവയെല്ലാം ഒരുമിച്ചു മാനേജ് ചെയ്യാം...സ്വന്തം അക്കൗണ്ട്‌കൾ തമ്മിലുള്ള കൈമാറ്റവും റെക്കോർഡ്‌ ചെയ്യാം...!!


.


.

വരവായി ഏതു അക്കൗണ്ടിൽ എപ്പോൾ എത്രരൂപ വന്നു എന്നും ചിലവായി ഏതു അക്കൗണ്ടിൽ നിന്നും എപ്പോൾ എത്രരൂപ അരക് കൊടുത്തു എന്നും എഴുതി വെക്കാം..!!

.


.

പാസ്സ്‌വേർഡ്‌ കൊടുത്തു പ്രൊട്ടെക്റ്റ് ചെയ്യാനും രണ്ടോ അതിലധികമോ ഡിവൈസ് കളെ സിങ്ക് ചെയ്യാനും സൗകര്യം ഉണ്ട്....!!

OPR ശോ തെറ്റി..OCR ....ടൈപ്പിംഗ്‌ ജോലികൾ ചെയ്യുന്നവര്ക്കായി ഇതാ ഒരു കൈസഹായി...!!..(ആണ്ട്രോയിട് )

പ്രിയ സുഹൃത്തുക്കളെ....!!
കുറച്ചു ദിവസം മുന്പ് നമ്മുടെ നാസ്സര് ഇക്ക....മനസ്സിലായില്ലേ....ഉടുമ്പ് നാസ്സർ ..."ടാ അനിയാ..എനിക്കൊരു സഹായം ചെയ്യുമോ" എന്ന് ചോദിച്ചുകൊണ്ട് എനിക്കൊരു മെസ്സേജ് വിട്ടു...!!..കക്ഷി ആദ്യമായി ഒരു സാഹയം ചോദിച്ചതല്ലേ...ചെയ്തുകൊടുക്കാം എന്ന് കരുതി എന്താണ് വേണ്ടത് എന്ന് ചോദിച്ചു...!!.."എടാ...ഇന്ന് വൈകുന്നേരത്തിനു മുന്നേ കുറച്ചു കാര്യങ്ങൾ ടൈപ്പ് ചെയ്തു കൊടുക്കണം എന്ന് പറഞ്ഞു കമ്പനി എനിക്കൊരു ജോലി ഏല്പ്പിച്ചു...നീ എന്നെ ഒന്ന് സഹായിക്കണം."..!!..കുറച്ചല്ലേ ഉള്ളു ചെയ്തുകളയാം എന്ന് കരുതി വേണ്ട വിവരങ്ങൾ അയച്ചു തരാൻ പറഞ്ഞു...!

!


"ദാ ഇതിലുള്ള വിവരങ്ങൾ ടൈപ്പ് ചെയ്തു തരൂ"...ഇത് കണ്ടപ്പോഴേ എന്റെ കണ്ണ് തള്ളി...പലതും പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ഉടുമ്പ് പിടുത്തം വിടുന്ന ലക്ഷണം ഇല്ല...!!...ശരി... ഞാനൊന്ന് നോക്കട്ടെ..ഇതിനെയൊന്നു സ്കാൻ ചെയ്തു അയച്ചുതരൂ എന്ന് പറഞ്ഞപോൾ ഇക്ക ചോദിക്കുകയാ..."ഞാൻ ഇപ്പോൾ തന്നത് പോരെ ഇനിയെന്തിനാ സ്കാനും സ്കീനും ഒക്കെ...അതൊന്നും എനിക്ക് അറിഞ്ഞ്നുക്കൂട.."..ഇത് കേട്ടപ്പോഴേ എന്റെ പാതി ജീവൻ പോയി...സംഗതി തലവേദനയായി എന്ന് മനസ്സിലായി...പിന്നെ സ്കാൻ ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞുകൊടുത്തു...കുറച്ചു സമയം കഴിഞ്ഞു എനിക്കൊരു പിക്ചർ വന്നു...അത് കണ്ടു എന്റെ ഉള്ള ജീവൻ കൂടി പോയി...!!


"സ്കാൻ ചെയ്തു അയച്ചിട്ടുണ്ട് കിട്ടിയോടാ...??"...ഇത് കേട്ട എന്റെ സകല നിയന്ത്രണവും തെറ്റി....എല്ലാം കൂടി ഒരുമിച്ചു അയച്ചതുകാരണം എന്റെ കമ്പ്യൂട്ടർ കത്തിപ്പോയി എന്ന് പറഞ്ഞു ഞാൻ തടിയൂരി..."ശോ ഇനിയിപ്പോ എന്ത് ചെയ്യും...ആ മണ്ടൻ ചാത്തനോട് പറയാം"..എന്ന് പുലമ്പുന്ന ഇക്കയെ കാണു എനിക്ക് ദയ തോന്നി...മാത്രവുമല്ല...ചാത്തനെങ്ങാനും ദൌത്യം ഏറ്റെടുത്താൽ ഉടുമ്പിനെ കമ്പനി ടിസ്സ്മിസ് ചെയ്തില്ലെങ്കിലെ അത്ഭുതമുള്ളൂ....കാരണം ചക്ക എന്ന് പറഞ്ഞാൽ ചുക്ക് എന്ന് കേള്ക്കുന്നവനാ ചാത്താൻ...ഹഹ...!!..പിന്നെ അമാന്തിച്ചില്ല....ഇവിടെ പോയി ഫോണിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യാൻ പറഞ്ഞു....എന്നിട്ട് ടൈപ്പ് ചെയ്യേണ്ടവയുടെ ഫോട്ടോ എടുത്തു OCR എന്നത് സെലക്ട്‌ ചെയ്താൽ നിമിഷങ്ങൾക്കുള്ളിൽ പിക്ചരിൽ ഉള്ളവ ടെക്സ്റ്റ്‌ ആയി താഴെ കിടക്കും ദാ ഇതുപോലെ...!!


ഉടുമ്പിന്റെ സന്തോഷത്തിനു അതിരുകളില്ല...വൈകുന്നേരം എന്ന് പറഞ്ഞ കമ്പനിക്ക്‌ ഒരു ഉച്ച... ഉച്ചര... ഉച്ചെമുക്കാൾ ആയപോൾ തന്നെ വിവരങ്ങൾ കൈമാറി...കമ്പനി ഹാപ്പി..ഉടുമ്പിന് കൊടുത്ത കസേര വേസ്റ്റ് അല്ലെന്നു കമ്പനി തിരിച്ചറിഞ്ഞു...പാവം കമ്പനി മുതലാളി..!!!