Saturday, February 23, 2013

കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ പൂട്ടിയിടൂ...(ഗെയിം പ്രോട്ടെക്ടര്‍)

എന്റെ പ്രിയ സുഹൃത്തുക്കള്‍ക്കായി ഇതാ ചെറിയൊരു പെരുന്നാള്‍ സമ്മാനം. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന ചില സോഫ്റ്റ്‌വെയറുകള്‍ മറ്റാരും ഓപ്പണ്‍ ചെയ്യരുതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ...??...അവയെ പാസ്സ്‌വേര്‍ഡ്‌ കൊടുത്തു പ്രൊട്ടെക്റ്റ് ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ...??...എന്നാല്‍ നിങ്ങളുടെ ചിന്തകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇതാ ഒരു ഇത്തിരിക്കുഞ്ഞന്‍....ഇവന്റെ പേരാണ് Game Protector ....പേര് ഇങ്ങനെയാനെലും എല്ലാ exe ഫയലുകളെയും പ്രൊട്ടെക്റ്റ് ചെയ്യാന്‍ ഇവന് കഴിയും...!!!
.
സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.....!!!
.
സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്തു " run as administrator " വഴി ഓപ്പണ്‍ ചെയ്യൂ...!!!
.



open ബട്ടണില്‍ ക്ലിക്കി ഏത് സോഫ്റ്റ്‌വെയര്‍ ആണ് ലോക്ക് ചെയ്യേണ്ടത് എന്ന് പറഞ്ഞു കൊടുക്കുക. exe ഫയല്‍ ആണ് സെലക്ട്‌ ചെയ്യേണ്ടത്. പിന്നെ പാസ്സ്‌വേര്‍ഡ്‌ കൊടുക്കുക. സോഫ്റ്റ്‌വെയര്‍ എപ്പോള്‍ ഓപ്പണ്‍ ചെയ്യാന്‍ ശ്രമിച്ചാലും പാസ്സ്‌വേര്‍ഡ്‌ ചോദിക്കും. അതുകൊണ്ട് പാസ്സ്‌വേര്‍ഡ്‌ മറന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക. create backup എന്നത് സെലക്ട്‌ ചെയ്തിരുന്നാല്‍ എക്ഷെ ഫയല്‍ ബാക്ക്അപ്പ് ചെയ്തു സൂക്ഷിക്കും. ഇനി protect ബട്ടണില്‍ ക്ലികിയാല്‍ നിങ്ങള്‍ സെലക്റ്റ് ചെയ്താ ഫയല്‍ പ്രൊട്ടെക്റ്റ് ആയി എന്നാ മെസ്സേജ് കാണാം.
.



പ്രൊട്ടെക്റ്റ് ചെയ്താ സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ആക്കിയാല്‍ ഇതുപോലെ പാസ്സ്‌വേര്‍ഡ്‌ ചോദിക്കും.
.


ശരിയായ പാസ്സ്‌വേര്‍ഡ്‌ കൊടുത്താലേ സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ആകൂ. ഡെസ്ക്ടോപ്പ് ഷോട്ട്കട്ട്‌ വഴിയാണ് ഓപ്പണ്‍ ചെയ്യുന്നതെങ്കില്‍ ഷോട്ട്കട്ടിന്റെ പ്രോപര്ടീസില്‍ " run this program as administrator " എന്നത് സെലക്ട്‌ ചെയ്യേണ്ടിവരും.

No comments:

Post a Comment