Thursday, July 12, 2012

പ്രപഞ്ചം നിങ്ങളുടെ വിരല്‍തുമ്പില്‍ ............... (google earth)

നിങ്ങളില്‍ ചിലരെങ്കിലും ഉപയോഗിക്കുന്ന അല്ലെങ്കില്‍ ഉപയോഗിച്ചിട്ടുള്ള ഒരു സോഫ്റ്റ്‌വെയര്‍ ആയിരിക്കും ഇത്. ഉപയോഗിചിട്ടില്ലത്തവര്‍ക്കുവേണ്ടി ഞാന്‍ ഇത് സമര്‍പ്പിക്കുന്നു..!!!!
.
ഭൂമിയെയും ചന്ദ്രനേയും ഒക്കെ നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തിക്കുകയാണ് ഞാന്‍ പരിചയപ്പെടുത്താന്‍ പോകുന്ന google earth എന്നാ സോഫ്റ്റ്‌വെയര്‍. എങ്ങനെയെന്നു നോക്കാം അല്ലെ...!!!
ആദ്യം നിങ്ങള്‍ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാല്‍ ചെയ്യുക.
അതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ...


.
agree and download ക്ലിക്കി സോഫ്റ്റ്‌വെയര്‍ ലോഡ് ചെയ്തു ഇന്‍സ്ടാള്‍ ചെയ്യുക. ഇനി ഓപ്പണ്‍ ചെയ്യൂ...!!!

.
നമ്മുടെ ഭൂമി എവിടെന്നോക്കെയോ കറങ്ങിത്തിരിഞ്ഞു നിങ്ങളുടെ മുന്നില്‍ വന്നത് കണ്ടോ...!! അവനെ പിടിചോന്നു കറക്കി നോക്കിയേ...കൊള്ളാമല്ലേ. സൂം ചെയ്താല്‍ സ്ഥലങ്ങള്‍ കുറെയൊക്കെ വ്യക്തമായി നമുക്കിതില്‍ കാണാന്‍ സാധിക്കും. ഇനി ഏതെങ്കിലും സ്ഥലത്തെ വിശദമായി കാണണമെങ്കില്‍ സെര്‍ച്ചില്‍ fly to എന്നാ ഭാഗത്ത്‌ സ്ഥലപ്പേരു ടൈപ്പ് ചെയോത് സെര്‍ച്ച്‌ ചെയ്തു നോക്ക്.. ഉദാഹരണത്തിന് ഞാന്‍ ജോലി ചെയ്യുന്ന സ്ഥലം കാണണമെങ്കില്‍ സെര്‍ച്ചില്‍ Shaybah എന്ന് ടൈപ്പ് ചെയ്തു സെര്ചിക്കോ ..!!!

ഇനി തജ്മഹല്‍ കാണാന്‍ താത്പര്യമുള്ളവര്‍ ആഗ്രയിലേക്ക് പൊയ്ക്കൊള്ളു...തജ്മഹല്‍ മുഴുവന്‍ കറങ്ങിനടന്ന് കാണാം.

ഇതൊരു 3D ചിത്രമാണ് ..ഇത് കാണണമെങ്കില്‍ 3d buildings എന്നാ ലെയര്‍ ചെക്ക്‌ ആക്റ്റീവ് ചെയ്തേക്കുക.

ഇതുപോലെ ഒരു ടൂള്‍ ബോക്സ്‌ കാണാന്‍ സാധിക്കും ..

നിങ്ങള്‍ക്കാവശ്യമായ സ്ഥലങ്ങള്‍ രേഖപ്പെടുത്താനും 2 സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം മനസ്സിലാക്കാനും ഒക്കെ ഈ ടൂളുകള്‍ സഹായിക്കുന്നു. അതില്‍ വളയമുള്ള ഗ്രഹത്തിന്റെ പടമുള്ള ടൂലുകണ്ടോ....??? ഇതുപയോഗിച്ച് നിങ്ങള്ക്
ചന്ദ്രനേയും

ചോവ്വായെയും

ഒക്കെ കാണുവാനും പരിചയപ്പെടുവാനും അവസരമുണ്ട്..!!!!
sky സെലക്ട്‌ ചെയ്‌താല്‍ ഇതുപോലെ കാണാം.


ഇനി view മെനുവില്‍ sun സെലക്ട്‌ ചെയ്താല്‍ ഇതുപോലെ ഒരു ടൂള്‍ വരും.

ഇതില്‍ സൂം ഇന്നും..ഔട്ടും ചെയ്തു നോക്കിയേ...!!!!

ടൂട്ടോറിയല്‍ കാണാന്‍ ഇവിടെ ക്ലിക്കുക.

നമ്മുടെ റോഡുകളും വീടും സ്ഥലങ്ങളും ഒക്കെ രേഖപ്പെടുത്താന്‍ ഒരു വെബ്സൈറ്റ് ലഭ്യമായിട്ടുണ്ട്. wikimapia . സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇഷ്ടപ്പെട്ടു എങ്കില്‍ അറിയിക്കാന്‍ മറക്കല്ലേ...!!!!

1 comment:

  1. പുതിയ അറിവു തന്നതിനു ഒത്തിരി നന്ദി

    ReplyDelete