Thursday, June 7, 2012

ഒട്ടുമിക്ക വീഡിയോ ഫോര്‍മാറ്റുകളും സപ്പോര്‍ട്ട് ചെയ്യുന്ന ഒരു പോര്ടബ്ള്‍ മീഡിയ പ്ലയര്‍ (SMplayer Portable)

പോര്ടബ്ള്‍ സോഫ്റ്റ്‌വെയര്‍ എന്താണെന്നു നിങ്ങള്‍ ഇതിനോടകം മനസ്സിലക്കിക്കഴിഞ്ഞുവല്ലോ....!!!!! ഞാന്‍ പരിചയപെടുത്താന്‍ പോകുന്നത് ഒരു പോര്ടബ്ള്‍ മീഡിയ പ്ലയെര്‍ ആണ്. ഒട്ടുമിക്ക വീഡിയോ ഫോര്‍മാറ്റുകളും സപ്പോര്‍ട്ട് ചെയ്യുന്ന ഒരു മീഡിയ പ്ലയര്‍ ആണ് SMplayer . അത് പോര്ടബ്ള്‍ കൂടി ആയാലോ......വളരെ ഉപയോഗപ്രദം അല്ലെ...???????
സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക
പഴയ വെര്‍ഷന്‍ ഇവിടുന്നു എടുത്തോളു.
ഡൌണ്‍ലോഡ് ചെയ്ത സോഫ്റ്റ്‌വെയര്‍ WinRAR ഉപയോഗിച്ച് വേറൊരു ഫോള്‍ടെരില്‍ extract ചെയ്യുക. ഫോള്‍ഡര്‍ തുറക്കുമ്പോള്‍ അതില്‍ SPPlayer.exe എന്ന ഫയല്‍ കാണാം. അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. പ്ലയര്‍ ഓപ്പണ്‍ ആയല്ലോ അല്ലെ. അതിലേക്കു നിങ്ങള്‍ക് വേണ്ട ഫയല്‍ ഡ്രാഗ് ചെയ്തിട്ടാല്‍ വീഡിയോ പ്ലേ ആകും.
ഏകദേശം 15 MB വരുന്ന സോഫ്റവയറില്‍ എല്ലാ വീഡിയോ ഫോര്‍മാറ്റുകളും സപ്പോര്‍ട്ട് ചെയ്യുന്നു എന്നുള്ളതാണ് ഇതിന്‍റെ ഗുണം.
Extract ചെയ്ത ഫോള്‍ഡര്‍ പെന്‍ ഡ്രൈവിലേക്ക് കോപ്പി ചെയ്താല്‍ ഏത് കമ്പ്യൂട്ടറില്‍ വേണമെങ്കിലും ഉപയോഗിക്കാം. SPPlayer.exe എന്ന ഫയല്‍ ഓപ്പണ്‍ ചെയ്താല്‍ മതി.

No comments:

Post a Comment